കൊല്ലം: എയ്ഡ്സ് പരത്തണമെന്ന ഉദ്ദേശത്തോടെ കൊല്ലം പുനലൂരില്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ. ഇതിനു പുറമേ, പ്രതിക്ക് 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊല്ലം പുനലൂര്‍ ഇടമണ്ണില്‍ 2020 ലാണ് സംഭവം. എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ, 49 കാരനായ പ്രതി 10 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 9 മാസം കൂടി കഠിനതടവും വിധിച്ചിട്ടുണ്ട്.