കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ ചുമത്തി. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനെ കോടതി റിമാൻഡ് ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ രാത്രി 12 മണിക്ക് ശേഷം 1000 ത്തിൽ അധികം തവണ മണിവർണൻ കുട്ടിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. രാഷ്ട്രീയ സ്വാധീനത്തിൽ മണിവർണനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രധിഷേധത്തിനു ഇടയാക്കിയിരുന്നു.