കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ കത്തി ഒരാൾ മരിച്ചു. കാർ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഒഴുകുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ കിടന്നത്.
അധികം വീടുകളോ ആളുകളോ സമീപമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്.