Kerala

മലയണ്ണാന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

കൊല്ലം: കൊല്ലം ചോഴിയക്കോട് മലയണ്ണാന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ചോഴിയക്കോട് മില്‍പ്പാലം പണയില്‍ വീട്ടില്‍ അബിനാണ് പരിക്കേറ്റത്. വീടിന്റെ മുൻവശത്തെ പൈപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനിടെയാണ് മലയാണ്ണാൻ ദേഹത്ത് ചാടിവീണത്.

ഒരാഴ്ചയായി അക്രമകാരിയായ മലയാണ്ണാൻ പ്രദേശത്ത് ഭീതി പരത്തുകയാണ്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കുളത്തുപ്പുഴ വനം റേഞ്ച് അധികൃതർ സ്ഥലത്തെത്തി. മലയണ്ണാനെ ഉടൻ പിടികൂടുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top