Kerala

കടയ്ക്കല്‍ ക്ഷേത്രോത്സവത്തിനിടെ വിപ്ലവ ഗാനം പാടിയതിൽ ഹൈക്കോടതിയില്‍ ഹർജി

Posted on

എറണാകുളം: കടയ്ക്കല്‍ ദേവി ക്ഷേത്രോത്സവത്തിനിടയില്‍ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയില്‍ ഹർജി.

ഉത്സവ ചടങ്ങിന്‍റെ പവിത്രത കളങ്കപ്പെട്ടുവെന്നാണ് വാദം കടയ്ക്കല്‍ ക്ഷേത്ര പരിസരം രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് നിർദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അഡ്വ.വിഷ്ണു സുനില്‍ പന്തളമാണ് ഹർജിക്കാരൻ സംഗീത പരിപാടിയ്ക്കിടെയായിരുന്നു ‘വിപ്ലവ ഗാനവും കൊടി പ്രദർശിപ്പിക്കലും. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംഭവത്തില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടും ഹർജി സമര്‍പ്പിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ,ക്ഷേത്രോല്‍സവ സമിതി ഭാരവാഹിയടക്കമുള്ളവരാണ് എതിർകക്ഷികള്‍. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ. കടയ്ക്കല്‍ ക്ഷേത്രത്തില്‍ നടന്നത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമെന്ന് ഹർജിക്കാരൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version