കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിന് എതിരെ ഇടതു കൗണ്‍സിലര്‍മാര്‍. മേയറുടേത് ഏകാധിപത്യപരമായ നിലപാടാണ് എന്നാണ് സിപിഎം കൗണ്‍സിലര്‍മാരുടെ ആക്ഷേപം. പ്രധാന പരിപാടികൾപോലും മേയർ അറിയിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഏറ്റവും ഒടുവില്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത് മന്ത്രി എം.ബി.രാജേഷ് പങ്കെടുത്ത സ്വച്ഛതാ ഹി സേവാ ഉദ്ഘാടന ചടങ്ങാണ്. ചടങ്ങ് മേയർ പ്രഹസനമാക്കിയെന്നാണ് കൗണ്‍സിലര്‍മാര്‍ ആക്ഷേപിക്കുന്നത്. സിപിഎം-സിപിഐ അംഗങ്ങളെപ്പോലും ചടങ്ങ് അറിയിച്ചില്ല എന്നാണ് ആരോപണം.
ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ് മേയര്‍ക്കെതിരെ വികാരമുണ്ടാകാന്‍ കാരണമെന്നാണ് വിഭാഗം പറയുന്നത്. എന്നാല്‍ കരാറുകാര്‍ക്ക് മേയര്‍ വഴിവിട്ട സഹായങ്ങൾ ചെയ്യുന്നെന്നാണ് കൗണ്‍സിലര്‍മാരുടെ ആക്ഷേപം.