Kerala

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം; വിശദീകരണവുമായി ക്ഷേത്രോപദേശക സമിതി

കൊല്ലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകിക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തിൽ നാട്ടുകാരും വ്യക്തികളും സംഘടനകളും ആണ് ഉത്സവ പരിപാടികൾ നടത്തുന്നതെന്നും അതിൽ ഇടപെടാറില്ലെന്നുമാണ് മറുപടി നൽകിയത്. പരിപാടി സ്പോൺസർ ചെയ്യുന്നവരാണ് എൽഇഡി വോൾ ഉൾപ്പെടെ ക്രമീകരിക്കുന്നത്, അതിലും തങ്ങൾക്ക് പങ്കില്ലെന്ന് ഉപദേശക സമിതി മറുപടി നൽകി.

സ്ക്രീനിൽ രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിഹ്നവും കാണിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് ക്ഷേത്രോപദേശക സമിതിയും ഉത്സവ കമ്മിറ്റിയും. അതേസമയം ഈ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ടിനു ശേഷം മാത്രമേ കുടുതൽ നടപടിക്ക് സാധ്യതയുള്ളൂ. ക്ഷേത്രത്തിലെ സംഗീത പരിപാടിയില്‍ സിപിഐഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും പാടിയതിനെതിരെ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top