കൊല്ലo: കൊട്ടാരക്കരയിൽ ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ തിരഞ്ഞെടുപ്പിൽ തർക്കം. സംസ്ഥാന നേതാക്കളെ തടഞ്ഞ് വെച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് നടത്താനെത്തിയ കെ എസ് രാധാകൃഷ്ണൻ. കൃഷ്ണകുമാർ, രേണുക എന്നിവരയൊണ് തടഞ്ഞുവെച്ചിരിക്കുന്നത്. ആറ് മുൻ ബിജെപി ജില്ലാ പ്രസിഡൻ്റുമാരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കൊട്ടാരക്കരയിൽ ചേർന്ന യോഗത്തിലാണ് സംഭവം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അവർക്ക് ഇഷ്ടപ്പെട്ടവരെ മാത്രം വിളിച്ചുവരുത്തുകയാണ് ഉണ്ടായതെന്നാണ് പ്രവർത്തകരുടെ വിമർശനം. ഇത് പാർട്ടിക്ക് ചേർന്നതല്ല എന്ന് വ്യക്തമാക്കിയാണ് പ്രവർത്തകർ വിമർശനം ഉന്നയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.