Politics
ചേലക്കരയിൽ പരാജയ കാരണം സംഘടന പ്രശ്നങ്ങൾ; പോർമുഖം തുറന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ന്യൂഡല്‍ഹി: ചേലക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചേലക്കരയില്‍ സംഘടനാപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ്, കുറച്ചുകൂടി ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രതികരിച്ചു.
പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചേലക്കരയിലെ രമ്യയുടെ സ്ഥാനാര്‍ത്ഥിത്വം. എല്ലാവരുമായും ആശയവിനിമയം നടത്തിയിരുന്നു. പരാജയത്തില്‍ സ്ഥാനാര്‍ത്ഥിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്‍ഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായത് യുഡിഎഫിന്റെ വിജയമാണ്.
എല്ലാ പാര്‍ട്ടികള്‍ക്കും എല്ലായിടത്തും ശക്തമായിരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. തൃശൂര്‍ ജില്ലയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.