Kerala
പെരിയ ഇരട്ടക്കൊലക്കേസ്; കോടതി വരാന്തയില്‍ ഒന്നാം പ്രതി പീതാംബരനെ കണ്ട് കെെകൊടുത്ത് കൊടി സുനി
കൊച്ചി: പെരിയ ഇരട്ടക്കൊലകേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ എ പിതാംബരനെ കാണാന്‍ ടി ചി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന കൊടി സുനിയെത്തി. കോടതി വരാന്തയില്‍ വെച്ചാണ് ഇരുവരും കണ്ടത്. ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതാണ് കൊടി സുനി.
പെരിയ കേസില്‍ വാദം പൂര്‍ത്തിയാക്കി പ്രതികളെ പുറത്തിറക്കിയപ്പോള്‍ സുനി നേരിട്ടെത്തി പീതാംബരന് കൈകാടുത്ത് ഏറെ നേരം സംസാരിച്ചു. ഡിസംബര്‍ 28 വൈകുന്നേരമാണ് 30 ദിവസത്തെ പരോളില്‍ കൊടി സുനി പുറത്തിറങ്ങിയത്. പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറ് വര്‍ഷമായി സുനിക്ക് പരോള്‍ ലഭിച്ചിരുന്നില്ല.
ജയിലിനുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതിനാല്‍ കൂടിയാണ് പരോള്‍ അനുവദിക്കാതിരുന്നത്.