Kerala

പണം കിട്ടിയാൽ മുൻ ഓഫീസ് സെക്രട്ടറി എന്തും ചെയ്യും; കുഴൽപ്പണക്കേസ് വെളിപ്പെടുത്തലിന് പിന്നിൽ സിപിഎമ്മെന്നും ബിജെപി

Posted on

കൊടകര കുഴല്‍പ്പണ കേസിൽ പാർട്ടിക്ക് പങ്കുണ്ടെന്ന മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായിബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് കെകെ അനീഷ് കുമാർ.

ഉപതിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇങ്ങനെയൊരു നീക്കത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ജില്ലാ അധ്യക്ഷൻ ആരോപിക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് ഏറെ കാലം മുൻപ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയ ആളാണ് സതീഷ്. അതിൻ്റെ വൈരാഗ്യം മൂലമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതിന് പിന്നിലെന്നും അനീഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version