ഭക്ഷ്യ വിഷബാധയെ തുടർന്ന് കൊച്ചി കാക്കനാട് എൻസിസി ക്യാംപ് പിരിച്ചുവിട്ടു. തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാംപിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികൾക്കാണ് ഇന്നലെ ഭക്ഷ്യവിഷബാധ ഉണ്ടായത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 75 ഓളം വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. കനത്ത പ്രതിഷേധത്തെ തുടർന്നാണ് തൃക്കാക്കരയിലെ എൻസിസി ക്യാംപ് അവസാനിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭക്ഷ്യ വിഷബാധയിൽ ഡിഎംഒ റിപ്പോർട്ട് തേടി. ഭക്ഷണത്തിലൂടെ തന്നെയാകാം കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായത് എന്ന വിലയിരുത്തലിലാണ് ആരോഗ്യ വിഭാഗം. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാംപിലെത്തി സാമ്പിളുകൾ ശേഖരിച്ചു. കുട്ടികൾക്ക് നൽകിയത് മോശം ഭക്ഷണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആരോപിച്ചു. കുട്ടികൾക്ക് കുടിവെള്ളം നൽകിയില്ലെന്നും ആരോപണമുണ്ട്.