Kerala

കൊച്ചി ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ തെന്നി വീണു; ഷോ നിർത്തി

Posted on

കൊച്ചി∙ മറൈന്‍ ഡ്രൈവില്‍ ഫ്ലവര്‍ ഷോ കാണാനെത്തിയ യുവതിക്കു വീണ് ഗുരുതര പരുക്ക്. ചെലവന്നൂര്‍ സ്വദേശിനി ബിന്ദുവിനു പരുക്കേറ്റത്.

പവിലിയനിൽ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നിവീണ് ബിന്ദുവിന്റെ കയ്യിൽ രണ്ട് ഒടിവുണ്ടായി. കയ്യുടെ ചലനശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണു കുടുംബം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ബിന്ദു. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.

എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്നാണ് എറണാകുളം മറൈൻ ഡ്രൈവിൽ കൊച്ചിൻ ഫ്ലവർ ഷോ-2025 സംഘടിപ്പിച്ചത്. ഒരാഴ്ചയായി നടക്കുന്ന, ഇന്ന് അവസാനിക്കേണ്ടിയിരുന്ന പരിപാടി ഉമ തോമസിന്റെ അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊച്ചി കോർപറേഷൻ നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഫ്ലവർ ഷോ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version