കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ 12 പേർ പരിക്കേറ്റ് ആശുപത്രിയിൽ.ഇതിൽ പൊലീസുകാരും ഉൾപ്പെടുന്നു.

അർദ്ധരാത്രി 12 മണിയോടെയാണ് സംഘർഷം തുടങ്ങിയത്. ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന അഭിഭാഷകരുടെ വാർഷിക പരിപാടിക്കിടെയായിരുന്നു സംഘർഷം. പരിപാടിക്കിടെ കടന്നു കയറിയ വിദ്യാർത്ഥികൾ അക്രമം നടത്തി എന്നാണ് അഭിഭാഷകരുടെ ആരോപണം.


