Kerala
കൊച്ചി മെട്രോ തൃപ്പൂണിത്തുറ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി
കൊച്ചി മെട്രോ തൃപ്പൂണിത്തുറ സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായി. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍, സിസ്റ്റം, സിംഗ്‌നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ പരിശോധിച്ചത്. അതേ സമയം മെട്രൊ തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.
വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അനന്ദ്. എം.ചൗധരിയുടെ നേതൃത്വത്തിലായിരുന്നു രണ്ടു ദിവസം നീണ്ട പരിശോധന. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സുരക്ഷാ പരിശോധന നടത്തിയത്.