Kerala
യുവാവ് ജീവനൊടുക്കിയ സംഭവം; ബിജെപി നേതാക്കളും പൊലീസും ചേർന്ന് കള്ളകേസിൽ കുടുക്കിയെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് അടിപിടി കേസിൽ പൊലീസ് പ്രതി ചേർത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി കുടുംബം. പ്രാദേശിക ബിജെപി നേതാക്കളും പൊലീസും ചേർന്ന് അഭിജിത്തിനെ കള്ള കേസിൽപ്പെടുത്തിയെന്ന് മാതാവ് മിനി പറഞ്ഞു. അഭിജിത്തിനെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തില്ലെന്നും ആരോപണമുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിജിത്തിന്റെ വീട് സന്ദർശിച്ചു. ബിജെപിക്കാരായ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.