Kerala
കൊച്ചി ബാറിലെ വെടിവെപ്പ്; പിടിയിലായവരെ ചോദ്യം ചെയ്യും
കൊച്ചി: കലൂർ കത്രിക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം പുരോഗമിക്കുന്നു.
പിടിയിലായ സമീര്‍, വിജയ്, ദില്‍ഷന്‍ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശേഷിച്ച പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. നോര്‍ത്ത് പൊലീസ്, ഡാന്‍സാഫ് സംഘം, സൈബര്‍ സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.