Kerala

സംസ്ഥാനത്ത് വീണ്ടും കേബിൾ കുരുങ്ങി വാഹനാപകടം; വിദ്യാർത്ഥിയുടെ വിരൽ അറ്റുപോയി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കേബിൾ കുരുങ്ങി വാഹനാപകടം. എറണാകുളം കറുകപ്പള്ളിയിൽ വെച്ചാണ് വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി അപകടമുണ്ടായത്. കറുകപ്പള്ളി സ്വദേശി അബുൾ ഹസൻ എന്ന വിദ്യാർഥിക്ക് ആണ് കേബിൾ കുരുങ്ങിയുളള അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ വിദ്യാർത്ഥിയുടെ വിരൽ അറ്റുപോയി. അറ്റുപോയ കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു.

Cable entanglement accident again kochi students finger cut sts

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളിയിലും കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. ഭർത്താവിൻ്റെ വർക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി, 20 മീറ്ററോളം ദൂരം തെറിച്ചു വീണു. സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. വീട്ടമ്മുടെ തോളിനാണ് പരിക്കേറ്റത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top