Kerala
വയനാട് ദുരന്തം: പുനരധിവാസത്തിന് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി ബാലഗോപാല്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.
നിലവില്‍ ക്യാമ്പുകളിലടക്കം കഴിയുന്നവർക്ക് മാനസികാ പിന്തുണക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ദുരന്ത സ്ഥലത്തെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളടക്കം ഊര്‍ജിതമായി തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
പുനരധിവാസത്തിന് വേണ്ട സ്ഥലം, വീട്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും. രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കഴിയുന്നത്ര വേഗത്തില്‍ ദുരന്ത ബാധിതരായി കഴിയുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ചൂരല്‍മലയിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം മന്ത്രി പറഞ്ഞു.