ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തത്, പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനം എടുക്കുമെന്നും അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.മിന്നൽ പരിശോധനകൾ അടക്കം നടത്തും സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പ് വ്യാജ രേഖകൾ ഉണ്ടോയെന്ന് വകുപ്പുകൾ കണ്ടെത്തട്ടെ എന്നും മന്ത്രി പറഞ്ഞു.