Kerala
ജനുവരി 31 വരെയുള്ള ബില്ലുകള്‍ പാസാക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നല്‍കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുന്‍ഗണനാ ക്രമത്തില്‍ മാറിനല്‍കും.
സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 13,560 തൊഴിലാളികളുടെ വേതനം നല്‍കുന്നതിനായാണ് തുക അനുവദിച്ചത്.