Kerala
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്ന് കെകെ ശൈലജ
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വലിയ തോതില്‍ വ്യക്തി അധിക്ഷേപം നേരിട്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തുടക്കത്തില്‍ അതെല്ലാം അവഗണിച്ചു. എന്നാല്‍ തുടര്‍ക്കഥയായി മാറിയതോടെയാണ് പ്രതികരിച്ചതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
ജനം എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ഏത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാലും ചെയ്തത് തെറ്റാണെങ്കില്‍ അത് പറയുമെന്നും കെ കെ ശൈലജ പറഞ്ഞു.
ആര്‍എംപി നേതാവ് ഹരിഹരന്റെ പരാമര്‍ശത്തിന് മറുപടി പറയുന്നത് നാണക്കേട് ആണെന്നും കെ കെ ശൈലജ പറഞ്ഞു. ജനങ്ങള്‍ പ്രതികരിക്കട്ടെ. വടകരയടക്കം 12 ലധികം സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കും. വടകരയില്‍ യുഡിഎഫ് ബിജെപിയുമായി ധാരണയ്ക്ക് ശ്രമിച്ചു. എന്നാല്‍ എത്രത്തോളം വോട്ടുകള്‍ അങ്ങനെ പോയിട്ടുണ്ടെന്ന് അറിയില്ലെന്നും കെ കെ ശൈലജ പറഞ്ഞു.