Kerala

‘പാര്‍ലമെന്‍റിന് അകത്തും പുറത്തും ആ ശബ്‌ദം മുഴങ്ങണം’; കെകെ ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് കമല്‍ഹാസന്‍

Posted on

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാർഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. നമ്മുടെ രാജ്യത്തെ നിലനിർക്കാൻ കൂടിയാണ് ഇത്തവണ നമ്മൾ വോട്ട് ചെയ്യുന്നത്. ആ പോരാട്ടത്തിൽ മുഖ്യകണ്ണിയാകേണ്ടവരിൽ ഒരാളാണ് കെകെ ശൈലജ.

കൊവിഡ് കാലത്ത് കേരളം രാജ്യത്തിന് മാതൃകയായത് കെകെ ശൈലജയുടെ നേതൃത്വത്തിലൂടെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് കമല്‍ഹാസന്‍ കെകെ ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്.

കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ശബ്ദമുയർത്ത ശൈലജയെ പോലെയുള്ള നേതാക്കൾ നമ്മൾക്ക് ആവശ്യമാണെന്നും കമൽഹാസൻ പറഞ്ഞു.

രാജ്യത്ത് വർഗീയ ശക്തികളുയർത്തുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിന് മഹാനടന്‍ കമല്‍ഹാസന്‍റെ വാക്കുകള്‍ ഊർജ്ജമാകുമെന്നും അദ്ദേഹത്തിന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് കെകെ ശൈലജ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version