Kerala
വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചു, ലതികയെ അറസ്റ്റ് ചെയ്യണം: കെ കെ രമ
കോഴിക്കോട്: വ്യാജ സ്ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പു കാലത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.