അമ്പലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നീർക്കുന്നം എസ് എൻ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം.
സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോൾ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ആളുകൾ വരുന്നതു കണ്ട് സംഘം വാനിൽ രക്ഷപെടുകയായിരുന്നു.
കുട്ടിയുടെ രക്ഷാകർത്താക്കൾ പിന്നീട് അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.