വിദേശത്ത് നിന്നും എത്തിയ തമിഴ്നാട് സ്വദേശിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ഓട്ടോറിക്ഷയിൽ യാത്ര തുടരുമ്പോഴാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് വിവരം പോലീസിനെ അറിയിച്ചത്.
ശ്രീകണ്ഠേശ്വരത്ത് എത്തിയപ്പോൾ സ്വിഫ്റ്റ് കാറിലെത്തിയ സംഘം യാത്രക്കാരനെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു.
വാടകയ്ക്ക് എടുത്ത കാറിലാണ് സംഘം എത്തിയതെന്നാണ് വിവരം. കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.