കിടങ്ങൂർ: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2024 (3) 16 (1199 3οβο 3) വെള്ളിയാഴ്ച്ച കൊടികയറി ഫെബ്രുവരി 25 (കുംഭം 12) ഞായറാഴ്ച ആറാട്ടോടുകൂടി സമാപിക്കുകയാണ്.
ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂർ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി ബ്രഹ്മശ്രീ വാരിക്കാട് നാരായണൻ ശ്രീനേഷിൻ്റെയും കാർമ്മികത്യത്തിൽ പതിവനുസരിച്ചുള്ള തിരുവുത്സവ ചടങ്ങുകളും, വിശേഷാൽ പൂജകളും, ഗംഭീരമായ എഴുന്നെള്ളത്തുകളും, പ്രസിദ്ധരായ കലാകാരന്മാർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടുള്ള തിരുവുത്സവപരിപാടികൾ ഭംഗിയായി നടത്തുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നിർലോപമായ സാന്നിധ്യ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതിനോടൊപ്പം തന്നെ മുൻവർഷം സഹകരിച്ച എല്ലാ ഭക്തജനങ്ങളെയും ദേവസ്വം നന്ദിയോടെ സ്മരിക്കുന്നു.
16ന് രാവിലെ 9ന് കൊടിക്കയര്‍, കൊടുക്കൂറ സമര്‍പ്പണം, വടക്കുംതേവര്‍ക്ക് കളഭാഭിഷേകം. വൈകിട്ട് ആറിന് തിരുവാതിര, 6.30ന് തിരുവരങ്ങ് ഉദ്ഘാടനം, ക്ഷേത്രം ഊരാളന്‍ കൊങ്ങോര്‍പള്ളി ദാമോദരന്‍ നമ്പൂതിരിയും സീരിയല്‍ താരം ശ്യാം എസ്. നമ്പൂതിരിയും ചേര്‍ന്ന് തിരി തെളിയിക്കും. 6.30ന് ഭക്തിഗാന തരംഗിണി. 9ന് കൊടിയേറ്റ്, 9.15ന് ഭരതനാട്യം, 10ന് ഭരതനാട്യ അരങ്ങേറ്റം.
17ന് രാവിലെ എട്ടിന് ശ്രീബലി, 11.30ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് നാലിന് ചാക്യാര്‍കൂത്ത്, 5.30ന് തിരുവാതിര, ഏഴിന് നൃത്താര്‍ച്ചന, 9ന് കൊടിക്കീഴില്‍ വിളക്ക്.
18ന് രാവിലെ എട്ടിന് ശ്രീബലി, 11.30ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, രണ്ടിന് കഥകളി-കുചേലവൃത്തം, 4.30ന് ചാക്യാര്‍കൂത്ത്, 6ന് ഭരതനാട്യം, 7ന് സംഗീതസദസ്, 9ന് വിളക്ക്.
19ന് രാവിലെ 11.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 4ന് ചാക്യാര്‍കൂത്ത്, 5ന് തിരുവാതിരകളി, 7ന് സോപാനസംഗീതം, 8ന് നൃത്തനിശ, 10.30ന് കഥകളി ദുര്യോധനവദം.
20ന് രാവിലെ 8ന് ശ്രീബലി, പഞ്ചാരിമേളം, 11.30ന് ഉത്സവബലി, 11.30ന് ഓട്ടന്തുള്ളല്, 12.30ന് ഉത്സവബലി ദര്‍ശനം, 4.30ന് ചാക്യാര്‍കൂത്ത്, 5ന് തിരുവാതിര, 6ന് നൃത്തനൃത്യങ്ങള്‍, 7ന് സംഗീതസദസ്, 9ന് വിളക്ക്, 9.30ന് നാടന്‍പാട്ട് കൈകൊട്ടിക്കളി, 10.30ന് കഥകളി നളചരിതം രണ്ടാംദിവസം, ബാലിവിജയം.
21ന് കാവടി അഭിഷേകം രാവിലെ 7ന് കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍ നിന്ന് കാവടിപുറപ്പാട്, 9ന് കാവടിഅഭിഷേകം. 8ന് വയലിന്‍കച്ചേരി, 9ന് സംഗീതസദസ്, 10ന് ശ്രീബലി, 12ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, 5.30ന് കാഴ്ചശ്രീബലി, കിഴക്കേനട പാണ്ടിമേളം, തിരുമമ്പില്‍ വേല, മയൂരനൃത്തം, 6.30ന് സംഗീതസദസ്, 8.30ന് കേളി, തിരുമുമ്പില്‍ സേവ, 8.30ന് ചെണ്ട-വയലിന് ഫ്യൂഷന്‍, 10.30ന് വിളക്ക്.
22ന് രാവിലെ 11.30ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, 12ന് ഓട്ടന്തുള്ളല്-കുറിച്ചിത്താനം ജയകുമാര്‍, 5.30ന് കാഴ്ചശ്രീബലി, തിരുമുമ്പില്‍ വേല, 7.30ന് മേജര്‍സെറ്റ് പഞ്ചവാദ്യം, 9ന് സംഗീതാര്‍ച്ചന, 12ന് വിളക്ക്.
23ന് രാവിലെ 8ന് ശ്രീബലി, 10ന് സ്പെഷ്യല്‍ പഞ്ചാരിമേളം, 12ന് ഉത്സവബലി, 1.30ന് ഉത്സവബലിദര്‍ശനം, 2ന് ഓട്ടന്തുള്ളല്, 4ന് ചാക്യാര്‍കൂത്ത്, 5.30ന് കാഴ്ചശ്രീബലി, ഉത്തമേശ്വരം താലപ്പൊലിയും വാഹനം എഴുന്നള്ളത്തും, 7.30ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, തിരുമുമ്പില്‍ സേവ, 9.30ന് ഭക്തിഗാനമേള, 11ന് വലിയവിളക്ക്, വലിയകാണിക്ക.
24ന് രാവിലെ എട്ടിന് ശ്രീബലി, 9ന് സ്പെഷ്യല്‍ പഞ്ചാരിമേളം, 12ന് ഉത്സവബലി, 1.30ന് ഓട്ടന്തുള്ളല്, ഉത്സവബലിദര്‍ശനം, 5.30ന് കാഴ്ചശ്രീബലി, തെക്കന്‍ ദേശതാലപ്പൊലി, 6ന് തിരുവാതിര, 7.30ന് കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, തിരുമുമ്പില്‍ സേവ, കിടങ്ങൂര്‍ പഞ്ചാരി, 8ന് കുടമാറ്റം, സംഗീതസദസ്, 10.15ന് വയലിന്നാദവിസ്മയം, 12.15ന് പള്ളിവേട്ട എഴുന്നള്ളത്ത്, നായാട്ട് വിളി, പറവയ്പ്.
25ന് രാവിലെ 9ന് ശ്രീബലി, 10ന് ആറാട്ട്മേളം, 12.30ന് മഹാപ്രസാദമൂട്ട്, 3.30ന് തിരുവാതിരകളി, 4ന് കര്‍ണ്ണാട്ടിക് ഭജന്‍സ്, 4.30ന് ആറാട്ട് എഴുന്നള്ളത്ത്, 6ന് ആറാട്ട്, 6.30ന് സംഗീതസദസ്, 9ന് സഹായനിധി വിതരണവും പ്രതിഭകളെ ആദരിക്കലും, 9.00ന് ചെമ്പിളാവ് ജങ്ഷനില്‍ സ്വീകരണം, സമൂഹപ്പറ, 9.30ന് നാദലയവാദ്യ സമന്വയം, 12.30ന് ആറാട്ട് എതിരേല്പ്, അകത്ത് എഴുന്നള്ളത്ത്, ആനക്കൊട്ടിലില്‍ പറവയ്പ്, കൊടിയിറക്ക്.
കിടങ്ങൂർ ദേവസ്വം ഊരാഴ്മക്കാർ
മോദരൻ നമ്പൂതിരി കൊങ്ങോർപ്പള്ളി ഇല്ലം, ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി ഓണിയപ്പുലത്തില്ലം; വാസുദേവൻ നമ്പൂതിരി മാധവപ്പള്ളി ഇല്ലം നീലകണ്ഠൻ നമ്പൂതിരി മലമേൽ ഇല്ലം;രീശ്വരൻ നമ്പൂതിരി നെല്ലിപ്പുഴ ഇല്ലം; ശങ്കരൻ നമ്പൂതിരി മുളവേലിപ്പുറത്തില്ലം;കൃഷ്ണൻ നമ്പൂതിരി കല്ലമ്പള്ളി ഇല്ലം രാധാകൃഷ്ണൻ നമ്പൂതിരി വടവാമന ഇല്ലം; സുബ്രഹ്മണ്യൻ നമ്പൂതിരി മുര്യോത്ത് മലമേൽ ഇല്ലം; ശബരിനാഥ് ചെറുവള്ളി ഇല്ലം മ്മൻ നമ്പൂതിരി ഓശ്ശേരി ഇല്ലം; അപ്പു നമ്പൂതിരി തുരുത്തി ഇല്ലം; ഹരി നമ്പൂതിരി ചാലത്തുരുത്തി ഇല്ലം.