കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ യു ഡി എഫ്- ബി ജെ പി അവിശുദ്ധ ബന്ധം തകര്‍ത്ത് എൽ ഡി എഫ് ഭരണം തിരിച്ച് പിടിച്ചു.

പഞ്ചായത്ത് പ്രസിഡന്റായി സി പി ഐ എമ്മിലെ ഇ എം ബിനുവിനെ തിരഞ്ഞെടുത്തു. നേരത്തേ ബി ജെ പി പിന്തുണയില്‍ ഭരിച്ചിരുന്ന യു ഡി എഫ് പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ എൽ ഡി എഫ് പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 15 അംഗ പഞ്ചായത്തില്‍ എട്ട് എൽ ഡി എഫ് അംഗങ്ങള്‍ വോട്ടെടുപ്പിൽ പങ്കെടുത്തു. 4 ബി ജെ പി മെമ്പര്‍മാരും 3 യു ഡി എഫ് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.

