India
പാർട്ടി പരിപാടികളിൽ ക്ഷണിക്കാറില്ല; തുറന്നുപറിച്ചിലില്‍ വെട്ടിലായി ബിജെപി നേതാവ് ഖുശ്‌ബു
ചെന്നൈ: പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദർ. തന്നെ പാർട്ടി പരിപാടിയിൽ ക്ഷണിക്കാറില്ലെന്ന് തുറന്നുപറയുന്ന സംഭാഷണം പുറത്തുവന്നതോടെയാണ് ഖുശ്‌ബു വെട്ടിലായിരിക്കുന്നത്.
ഒരു മാധ്യമപ്രവർത്തകനുമായി ഖുശ്‌ബു സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പാർട്ടി പരിപാടികളിൽ ഖുശ്ബുവിനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ പരിപാടികൾക്ക് ക്ഷണിക്കാറില്ലെന്നും, അങ്ങനെ അറിയിച്ചാലും അവസാന നിമിഷമോ മറ്റോ ആകും അറിയിക്കുകയെന്നുമായിരുന്നു ഖുശ്‌ബു പറഞ്ഞത്.
സംഭാഷണം പുറത്തുവന്നതോടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്തതിന് മാധ്യമപ്രവർത്തകനെതിരെ കേസ് നൽകാനൊരുങ്ങുകയാണ് ഖുശ്‌ബു.