കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ലീഡ് നില വർധിപ്പിക്കുന്നത് ഇതിന്റെ തെളിവാണ്.
ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ലീഡ് ചെയ്തിട്ടില്ല. ഇടത്പക്ഷ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയായിരുന്നു ചേലക്കരയിൽ എൽ ഡി എഫ് ന്റെ പ്രചാരണം. ഇത് ജനങ്ങൾ മനസിലാക്കിയതിന്റെ തെളിവ് കൂടിയാണ് ഈ മുന്നേറ്റം.