തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്ത നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് വേഗം നടത്താന്‍ നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് മറ്റൊന്ന്.
സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായ എന്‍ ആസിഫ് നൽകിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഇടത് നോമിനികളായ മൂന്ന് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജി മുരളീധരന്‍, ഡോ. ജെ എസ് ഷിജുഖാന്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ് എന്നിവരുടെ നിയമനം റദ്ദാക്കണമെന്നാണ് ആവശ്യം. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.