തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും.

ഉത്തരകടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകനെയാണ് സസ്പെൻഡ് ചെയ്യുക. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്യാൻ വിസി നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിലെ അധ്യാപകനെയാണ് സസ്പെൻഡ് ചെയ്യുക.
ഏപ്രിൽ നാലിന് സർവകലാശായിൽ ഹാജരാകാനും അധ്യാപകന് നിർദേശം നൽകിയിട്ടുണ്ട്.

