Kerala

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത് ആദ്യമാണെന്നും വ്യാപാരികള്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കൃഷി വകുപ്പിന്റെ ഹോര്‍ട്ടികോര്‍പ് വില്‍പനശാലകളില്‍ ശനിയാഴ്ച വെളുത്തുള്ളി കിലോയ്ക്ക് 195 രൂപയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top