Kerala

ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ തിളങ്ങി കേരളം

തിരുവനന്തപുരം : 2024 ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ തിളങ്ങി കേരളം. രണ്ട് പുരസ്കാരങ്ങളാണ് കേരളം നേടിയത്.

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ​ഗ്രാമപഞ്ചായത്ത് ​ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സതത് വികാസ് പുരസ്കാരം സ്വന്തമാക്കി. ദാരിദ്യമുക്തവും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുന്ന പതികൾ നടപ്പിലാക്കിയതിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനമാണ് പെരുമ്പടപ്പ ​ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയത്.

പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്കാരമാണ് ‘കില’ നേടിയത്.ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അർ​ഹമാക്കിയത്.

പഞ്ചായത്തുകൾക്ക് പിന്തുണ നൽക്കുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കിലയ്ക്ക് കഴിഞ്ഞു. പുരസ്കാരങ്ങൾ ഡിസംബർ 11 ന് ഡൽഹി വി​ഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു വിതരണം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top