സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമത്തിലാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തിലാണ്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് ചിന്തിക്കുകയാണ് എല്ലാവരും. ഇതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തകരിലേക്ക് എത്തിയെന്ന് കരുതുന്ന വ്യത്യസ്തമായ ഒരു അഭ്യര്‍ഥനയാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വാട്സ് ആപ്പിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ച സന്ദേശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്‌സ് ആപ്പ് സ്‌ന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് അയച്ച ആളിന്റെ പേരും വിവരങ്ങളും മായ്ച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സജിന്‍റെ വാക്കുകള്‍
‘ എനിക്കും കുഞ്ഞ് മക്കളാണ് ഉള്ളത്. വയനാട്ടിലെ ക്യാമ്പില്‍ കുഞ്ഞ് മക്കളുണ്ടെങ്കില്‍ അവരെ മുലപ്പാൽ നൽകി സംരക്ഷിക്കാന്‍ ഞാനും എന്‍റെ ഭാര്യയും തയ്യാറാണ്. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യം അതാണ്. വയനാട്ടില്‍ പോയി അവിടെ നിന്ന് കുഞ്ഞുങ്ങളെ ഞങ്ങള്‍ സംരക്ഷിക്കും ’ സജിന്‍ പറയുന്നു.