പാര്‍ലമെന്റ്റി രംഗത്ത് കേരളത്തില്‍ ഒരു ശക്തിയാകാന്‍ പുതുതന്ത്രവുമായി ബിജെപി. ജില്ലകളെ ജനസംഖ്യാടിസ്ഥാനത്തില്‍ വിഭജിച്ച് അതാതിടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനിച്ചത്.
ഇത് പ്രകാരം വോട്ടര്‍മാരെ പത്ത് ലക്ഷമാക്കി വിഭജിച്ച് ഒരു ജില്ലയാക്കും. ഇങ്ങനെ കേരളത്തെ 31 ജില്ലകളാക്കി വിഭജിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്. ഇന്നത്തെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാം എന്നാണ് കണക്കുകൂട്ടല്‍. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി പുറത്തെടുക്കുന്ന രീതി തന്നെ കേരളത്തിലും പിന്തുടരാനാണ് തീരുമാനം. കേരളത്തില്‍ നേതൃത്വം സമന്വയത്തിന്റെ പാത സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയുമാണ് യോഗത്തില്‍ പങ്കെടുത്തത്.