Kerala

കേരളത്തിലെ 26 സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകൾ

Posted on

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യമേഖല അടിമുടി അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്.

ഇന്നലെയാണ് കോവിഡ് കാലത്ത് വാങ്ങിയ പിപിഇ കിറ്റിൽ 10 കോടി രൂപയുടെ അഴിമതി നടന്നു എന്ന് സി ഐ ജി റിപ്പോർട്ട്‌ വന്നത്. അതിന് പിന്നാലെ മറ്റൊരു ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്.

സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത മരുന്നുകൾ കാലാവധി കഴിഞ്ഞതും, ആറു മാസത്തിൽ താഴെ കാലാവധി ഉള്ളതും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ടത്. കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതിലൂടെ മരുന്നിന്റെ 80% തുക കമ്മീഷനായി ലഭിക്കുമെന്നും സതീശൻ പറഞ്ഞു. പാവപ്പെട്ട രോഗികളുടെ ജീവൻ വെച്ചാണ് സർക്കാർ അഴിമതി നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version