പൊതുസ്ഥലങ്ങളിലെ പ്രചരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ ചട്ട നിയമഭേദഗതി കൊണ്ട് വരുന്നു.

നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചരണം നടത്താമെന്ന് ആയിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ ഫീസിടാക്കുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ബോര്‍ഡുകള്‍ക്കും പ്രചരണങ്ങള്‍ക്കും എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും, തദ്ദേശ സ്ഥാപനങ്ങളോട് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ കേരളത്തിലെ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരു പോലെ പ്രതിസന്ധികള്‍ സൃഷ്ടിച്ചു.

