ആരിഫ് മുഹമ്മദ് ഖാന്‍ മികച്ച ഗവര്‍ണറാണെന്ന് പുകഴ്ത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം.
പാര്‍ട്ടിയും യുഡിഎഫും നിരന്തരം വിമര്‍ശിക്കുന്ന ഗവര്‍ണര്‍ അഞ്ച് വര്‍ഷം കൂടി കേരളത്തില്‍ തുടരണമെന്ന് പൊതുവേദിയില്‍ പ്രസംഗിച്ചതിലാണ് വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും സര്‍ക്കാര്‍ വിവാദങ്ങളിലാകുമ്പോള്‍ രക്ഷകനായി എത്തുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം വിമര്‍ശിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണമായും തളളിയാണ് മുതിര്‍ന്ന നേതാവ് തന്നെ പൊതുവേദിയില്‍ പ്രസംഗിച്ചത്. കോട്ടയത്ത് ഗവര്‍ണര്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു തിരുവഞ്ചൂരിന്റെ പുകഴ്ത്തല്‍.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ തുടരണം. അഞ്ച് വര്‍ഷം കൂടി കേരളത്തിന്റെ ഭരണ തലവനായി തുടരാന്‍ എല്ലാ വിഘ്‌നങ്ങളും മാറട്ടെയെന്നും തിരുവഞ്ചൂര്‍ ആശംസിച്ചു. ഇതാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത്. ഗവര്‍ണര്‍ക്ക് ആശംസ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് തിരുവഞ്ചൂര്‍ നല്‍കുന്ന വിശദീകരണം.
കേരള ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഇന്ന് പൂര്‍ത്തിയാവുകയാണ്. സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ആരിഫ് മുഹമ്മദ് ഖാന് ഒരു ടേം കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.