കേരളത്തില്‍ തോക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു. നിലവില്‍ 7531 പേര്‍ക്കാണ് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളത്. ഈ എണ്ണമാണ് കൂടാന്‍ പോകുന്നത്. പുതുതായി അഞ്ഞൂറിലേറെ പേര്‍ തോക്ക് ലൈസന്‍സിന് അപേക്ഷിച്ചിരിക്കുകയാണ്. കോട്ടയത്ത് 1562 പേര്‍ക്ക് ലൈസന്‍സ് ഉള്ളപ്പോള്‍ ഇനിയും 77 പേര്‍ പുതുതായി അപേക്ഷ നല്‍കിയിരിക്കുകയാണ്. എറണാകുളത്ത് 1278 പേര്‍ക്ക് ലൈസന്‍സ് ഉണ്ട്. 52 പേര്‍ കൂടി അപേക്ഷ നല്‍കി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നെല്ലാം പുതുതായി അപേക്ഷകള്‍ വന്നിട്ടുണ്ട്.
മോഷണവും കൊലപാതകവും വര്‍ധിച്ചതാണ് തോക്ക് ലൈസന്‍സിന് അപേക്ഷകള്‍ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അനധികൃതമായി തോക്ക് കൈവശം വയ്ക്കുന്നവരുമുണ്ട്. പിടിച്ചാല്‍ കാത്തിരിക്കുക ജയില്‍ശിക്ഷയാവും. ഇന്ത്യയില്‍ തോക്കുപയോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് നിയമങ്ങള്‍ കര്‍ക്കശമാക്കാനാണ് കേന്ദ്ര തീരുമാനം. പ്രത്യേക കോഴ്‌സ് പാസാകുന്നവര്‍ക്ക് മാത്രമാകും ഇനി തോക്ക് ലൈസന്‍സ് ലഭിക്കുക.