കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് എന്നത് മാധ്യമ സൃഷ്ടിയെന്ന് മന്ത്രി വിഎൻ വാസവൻ. കേരള കോൺഗ്രസിനെ യുഡിഎഫിലെ എത്തിക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും നടക്കുന്നത് ഗൂഢാലോചന എന്നും മന്ത്രി പറഞ്ഞു.മറുപടി ജോസ് കെ മാണി നൽകിയിട്ടുണ്ട് എന്നും കേരള കോൺഗ്രസിന് അങ്ങനെയൊരു അജണ്ടയെ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേവസ്വം ബോർഡ് ചെയർമാൻമാരുടെ യോഗം മന്ത്രി വിളിച്ചു. ദേവസ്വങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും അഞ്ചിന് തിരുവനന്തപുരത്ത് ആയിരിക്കും യോഗം എന്നും മന്ത്രി പറഞ്ഞു. എക്സ്പ്ലോസീവ് നിയമഭേദഗതിയിൽ ഉൾപ്പെടെ കേന്ദ്രം മാറ്റം വരുത്തണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കോട്ടയം ആകാശപാത വിഷയത്തിലും മന്ത്രി പ്രതികരിച്ചു. പദ്ധതി സർക്കാരിന്റേത് അല്ല എന്നും ആകാശ പാത അപ്രായോഗികമെന്നത് സർക്കാർ നിലപാടല്ല എന്നും മന്ത്രി പറഞ്ഞു.വിദഗ്ധ സമിതി ആണത് കണ്ടെത്തിയത്,തുടർനടപടികൾ സ്വീകരിക്കേണ്ടത് റോഡ് സേഫ്റ്റി അതോറിറ്റിയാണ്. ശാസ്ത്രീയമായ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ നിലപാട് സ്വീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി