കോട്ടയം: പുതിയ കേരളാ കോൺഗ്രസിൻ്റെ രൂപീകരണം കർഷകർക്ക് ഗുണപ്രഥമാവട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് തുഷാർ വെള്ളാപ്പള്ളി പ്രസംഗം തുടങ്ങിയത്.
റബ്ബർ കർഷകർക്ക് യഥാർത്ഥത്തിൽ ഒരു കേരളാ കോൺഗ്രസും ക്രിയാത്മകമായി ഒന്നും ചെയിതിട്ടില്ല.പുതിയ കേരളാ കോൺഗ്രസ് എൻ ഡി.എ യിലെ ഘടക കക്ഷിയാവുമ്പോൾ കർഷകർക്കായി യോജിച്ച കാര്യങ്ങൾ ചെയ്യാവുന്നതാണെന്ന് തുഷാർ സൂചിപ്പിച്ചു.
എൻ.ഡി.എ മോഡി ജി യുടെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ റബ്ബർ – കർഷകർ മാറി ചിന്തിക്കണമെന്നും ആ മാറ്റത്തിലൂടെ കേരളത്തിൻ്റെ പുതിയ ശക്തിയായി ഉയരാൻ പുതിയ പാർട്ടിക്ക് കഴിയട്ടെയെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിചേർത്തു.