Kerala

കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു; ചിഹ്നം ഓട്ടോറിക്ഷ

കോട്ടയം: കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. അതോടെ പാർട്ടിക്ക് സ്വന്തമായി തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും. ഇതു സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താകും തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുക്കുക. നിലവിൽ കേരള കോൺ​ഗ്രസിനെ കൂടാതെ ഏഴു പാർട്ടികൾക്കാണ് സംസ്ഥാന പാർട്ടി പദവിയുള്ളത്.

നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് സംസ്ഥാന പാർട്ടിയായി അം​ഗീകാരം ലഭിച്ചതു സംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്.

സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾക്ക് നിലവിൽ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്. കോൺഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ദേശീയ പാർട്ടികൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top