Kerala
വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഉൾപ്പെടെയുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഭരണ നേതൃത്വത്തിന് ഇടയിലെ ഭിന്നത ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം.