പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിഎഫ്ഐക്ക് സഹായകരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരള പദയാത്രയ്ക്ക് പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.