Politics
അരവിന്ദ് കെജരിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി
ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ബിജെപി ഗുണ്ടകളാണ് ആക്രമണത്തിനു പിന്നിലെന്നു ഡൽഹി മുഖ്യമന്ത്രിയും എഎപി വനിതാ നേതാവുമായ അതിഷി പറഞ്ഞു. അക്രമികൾക്കെതിരെ ഡൽഹി പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.
രാജ്യ തലസ്ഥാനത്തു നടന്ന പദയാത്രക്കിടെ ചില ബിജെപി പ്രവർത്തകർ അരവിന്ദ് കെജരിവാളിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു. വലിയ ആപത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്. ആയുധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അരവിന്ദ് കെജരിവാളിന്റെ ജീവൻ തന്നെ അപകടത്തിലായേനെ എന്നും അതിഷി ആരോപിച്ചു.