India
കെജ്‌രിവാളിന് ഒൻപതാം തവണയും ഇഡി നോട്ടീസ്
ന്യൂഡൽഹി: മദ്യനയ അഴിമതിയിലും ജലബോർഡ് അഴിമതിയിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 21 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. അന്വേഷണ ഏജൻസികളിൽ നിന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഓടിയൊളിക്കുന്നുവെന്ന് ബിജെപി നേതാവ് ഹരിഷ് ഖുറാന പരിഹസിച്ചു.