India
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് എട്ടാം തവണയും നോട്ടീസ് അയച്ച് ഇ ഡി
ന്യൂ ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ഇ ഡി പരാതിയില്‍ മാര്‍ച്ച് 4-ന് ഹാജരാകണമെന്നാണ് നോട്ടീസ്. ഇത് എട്ടാം തവണയാണ് കെജ്‌രിവാളിന് ഇ ഡി നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ ഏഴ് സമന്‍സിലും കെജ്‌രിവാള്‍ ഇ ഡിക്ക് മുമ്പാകെ ഹാജരായിരുന്നില്ല.
രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഇ ഡിക്ക് മുമ്പില്‍ ഹാജരാകൂ എന്നാണ് കെജ്‌രിവാളിന്റെ നിലപാട്.
സമന്‍സുകളില്‍ കെജ്‌രിവാള്‍ ഹാജരാകാത്തതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീല്‍ സിറ്റി കോടതി പരിഗണിച്ചിരുന്നു. മാര്‍ച്ച് 16-ന് നേരിട്ട് ഹാജരാകാന്‍ മുഖ്യമന്ത്രിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.