തിരുവനന്തപുരം: എൻജിനീയറിങ്/ ഫാർമസി പ്രവേശനത്തിന് ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി വിദ്യാർഥികൾ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജിൽ പ്രവേശിച്ച് ‘confirm’ ബട്ടൺ ക്ലിക്ക് ചെയ്യണം.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്‌സ്/ആർക്കിടെക്ചർ കോഴ്സ് ഉൾപ്പെടെ പുതിയതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് (ഇന്ന്) രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാകും.
രണ്ടാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുളള സ്വാശ്രയ എൻജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേർത്തിട്ടുളള സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലേയ്ക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാം.