പാലാ: കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്നും മാണി സി കാപ്പൻ്റെ ഭൂരിപക്ഷം പതിനയ്യായിരത്തിൽ നിന്നും പന്തീരായിരമായി കുറയ്ക്കുവാൻ സാധിച്ചത് നേട്ടമാണെന്ന് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് (എം ) പാലാ നിയോജക മണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു ടോബിൻ കെ അലക്സ്
പ്രതികൂല സാഹചര്യത്തിലാണ് നമ്മൾ മത്സരിച്ചത് എന്നിട്ടും ഭൂരിപക്ഷം കുറയ്ക്കുവാൻ സാധിച്ചത് എൽ.ഡി.എഫിലെ ഐക്യവും ,പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അക്ഷീണ പരിശ്രമവുമാണെന്ന് ടോബിൻ പറഞ്ഞു.